logo
add image
പി വൈ പി എ കര്‍ണാടക സ്റ്റേറ്റ് ആനുവല്‍ ക്യാമ്പിന് ഒക്‌ടോബര്‍ 6ന് തുടക്കം

പി വൈ പി എ കര്‍ണാടക സ്റ്റേറ്റ് ആനുവല്‍ ക്യാമ്പിന് ഒക്‌ടോബര്‍ 6ന് തുടക്കം

ബെംഗളുരു. പി വൈ പി എ കര്‍ണാടക സ്റ്റേറ്റ് ആനുവല്‍ ക്യാമ്പ് 2019 ഒക്‌ടോബര്‍ 6 മുതല്‍ 8 വരെ നടത്തപ്പെടും. കൊത്തനൂര്‍ ഗുബ്ബി ക്രോസ് എബനേസര്‍ നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് വൈകീട്ട് 6ന് ആരംഭിക്കുന്ന ക്യാമ്പ് പാസ്റ്റര്‍ ലാന്‍സണ്‍ മത്തായി ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ചെയ്‌സ് ജോസഫ്, സാജന്‍ ജോയി എന്നിവര്‍ പ്രസംഗിക്കും. സിസ്റ്റര്‍ ആഷ ജോബ് ഗാനങ്ങള്‍ ആലപിക്കും. 

റേസ് (ഓട്ടം) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. കൗണ്‍സിലിങ് സെഷന്‍, ഉണര്‍വ്വു യോഗം, ക്യാംപ് ഫയര്‍ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പണമടച്ച് രജിസ്റ്റര്‍ ചെയ്യാം. 
 

RELATED STORIES

Top