logo
add image
ദോഹയില്‍ നടക്കുന്ന കായികോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ 209 രാജ്യങ്ങള്‍ 

ദോഹയില്‍ നടക്കുന്ന കായികോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ 209 രാജ്യങ്ങള്‍ 

ദോഹ. ദോഹ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇക്കുറി മാറ്റുരയ്ക്കാനെത്തുന്നത് 209 രാജ്യങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം താരങ്ങള്‍. പത്തുദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ ആകെ 24 ഇനങ്ങളാണുള്ളത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മുഖ്യമല്‍സരങ്ങള്‍ നടക്കുന്നത്. 46000 ഇരിപ്പിടങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കുന്നത് 27 പേരാണ്. ഇതില്‍ 12 മലയാളികളും ഉള്‍പ്പെടുന്നു.

ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ചാമ്പ്യന്‍ഷിപ്പാണിത്. 1054 പുരുഷന്മാരും 918 വനിതകളുമാണ് പങ്കെടുക്കുന്നത്. 

RELATED STORIES

Top