logo
add image
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗമേറിയ താരം അമേരിക്കയുടെ ക്രിസ്ത്യന്‍ കോള്‍മാന്‍

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗമേറിയ താരം അമേരിക്കയുടെ ക്രിസ്ത്യന്‍ കോള്‍മാന്‍

ദോഹ. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗതയുടെ രാജാവായി അമേരിക്കന്‍ യുവതാരം ക്രിസ്ത്യന്‍ കോള്‍മാന്‍. 100 മീറ്റര്‍ ഫൈനലില്‍ 9.76 സെക്കന്റില്‍ ഫിനിഷിങ് പോയിന്റിലെത്തിയാണ് താരം സ്വര്‍ണ്ണമെഡല്‍ നേടിയത്. 

23 വയസുകാരനായ കോള്‍മാന് ലോകത്തെ ഏറ്റവും മികച്ച ആറാമത്തെ സമയം സ്വന്തം പേരില്‍ രേഖപ്പെടുത്താനും സാധിച്ചു. രണ്ടാംസ്ഥാനത്തെത്തിയ അമേരിക്കയിലെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 9.89 സെക്കന്റില്‍ ഫിനിഷ് ചെയ്തു. സെമിയില്‍ 10 സെക്കന്റില്‍ താഴെ ഓടിയ ഏകതാരം കോള്‍മാന്‍ ആണ്.
 

RELATED STORIES

Top