logo
add image
ലോകഹൃദയദിനത്തില്‍ അറിയേണ്ടതെന്ത്? 

ലോകഹൃദയദിനത്തില്‍ അറിയേണ്ടതെന്ത്? 

 ഒരു നിമിഷം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവമായ ഹൃദയത്തെക്കുറിച്ച് ചിന്തിക്കാം. ഇന്ന് ഹൃദയത്തെ ബാധിക്കുന്ന ഒരു മാരക രോഗമാണ് സി വി ഡി അഥവാ കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് എന്ന ഹൃദ്രോഗം. ലോകത്ത് ഏതാണ്ട് 1.79 കോടി ജനങ്ങള്‍ ഈ രോഗം മൂലം മരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജീവിതശൈലിയാണ് ഇത്തരം രോഗങ്ങളിലേക്കു നയിക്കുന്നതിനുള്ള പ്രധാനകാരണം. 

വേള്‍ഡ്  ഹാര്‍ട്ട് ഫെഡറേഷന്‍ ലോക ഹൃദയാദിനാചരണത്തിന്റെ വിഷയമായി എടുത്തിരിക്കുന്നത് മൈ ഹാര്‍ട്ട്, യുവര്‍ ഹാര്‍ട്ട് എന്നതാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജനങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് ഇത്തവണ ലക്ഷ്യം വെയ്ക്കുന്നത്. കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമാകണമെന്നും പുകയില പോലെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കണമെന്നുമുള്ള ബോധവല്‍ക്കരണമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. 

പൊരിച്ചതും മധുരമുള്ളതുമായ ഭക്ഷണം അധികം കഴിക്കാതെ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും ഹൃദയത്തിന്റെ ആരോഗ്യത്തെ വീണ്ടെടുക്കാം. ഹൃദയാഘാതത്തിനു മുന്നോടിയായി പ്രമേഹം പിടിപെടുന്നതും രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതും കൊളസ്‌ട്രോള്‍ കൂടുന്നതും സാധാരണമാണ്. തുടര്‍ന്ന് ഹൃദയത്തിന്റെ രക്തക്കുഴലുകളില്‍ ബ്ലോക്കുകള്‍ ഉണ്ടാവുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. 

നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍ ചികില്‍സ തേടുകയാണ് പോംവഴി. ആന്‍ജിയോപ്ലാസ്റ്റിയാണ് ബ്ലോക്കുകള്‍ നീക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. 
 

RELATED STORIES

Top