logo
add image
സംസ്ഥാന പി വൈ പി എ മെഗാ ബൈബിള്‍ ക്വിസ് ആദ്യഘട്ടം അനുഗ്രഹീതമായി നടത്തപ്പെട്ടു

സംസ്ഥാന പി വൈ പി എ മെഗാ ബൈബിള്‍ ക്വിസ് ആദ്യഘട്ടം അനുഗ്രഹീതമായി നടത്തപ്പെട്ടു

കുമ്പനാട്. കേരളത്തിലെ 12 സോണുകളില്‍ നിന്നായി 520 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മെഗാബൈബിള്‍ ക്വിസിന്റെ ആദ്യഘട്ട മത്സരം വിവിധ സെന്ററുകളില്‍ സെപ്തംബര്‍ 29ന് നടത്തപ്പെട്ടു. അരമണിക്കൂറായിരുന്നു ക്വിസിന്റെ സമയം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഉത്തരങ്ങള്‍ ഉള്‍പ്പെടുത്തിയ ബുക്ക്‌ലെറ്റ് രൂപത്തിലായിരുന്നു ചോദ്യങ്ങള്‍. സ്‌പോട്ട് വാല്യുവേഷനും സ്‌കോര്‍ ഷീറ്റും ഒപ്പം ചേര്‍ത്തിരുന്നു.

ഓരോ സെന്ററുകളില്‍ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടക്കുന്ന രണ്ടാംഘട്ട മത്സരത്തില്‍ പങ്കെടുക്കാം. ഒക്‌ടോബര്‍ 12ന് കുമ്പനാട് വെച്ചാണ് രണ്ടാംഘട്ട മത്സരം നടക്കുന്നത്. രണ്ടാം റൗണ്ടില്‍ വിജയിക്കുന്ന അഞ്ച് മത്സരാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 14ന് പവര്‍വിഷന്‍ സ്റ്റുഡിയോയില്‍ വെച്ച് നടത്തപ്പെടുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. അതില്‍ ലഭിക്കുന്ന സ്ഥാനങ്ങള്‍ അനുസരിച്ച് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവ നല്‍കും. 

RELATED STORIES

Top