logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
അമേരിക്കയില്‍ ഇന്ന് കുട്ടികള്‍ ബൈബിളുമായി സ്‌കൂളിലേക്കെത്തും

അമേരിക്കയില്‍ ഇന്ന് കുട്ടികള്‍ ബൈബിളുമായി സ്‌കൂളിലേക്കെത്തും

വാഷിംഗ്ടണ്‍. എല്ലാ വര്‍ഷങ്ങളിലും പതിവായി ചെയ്തു വരുന്നതു പോലെ ഇത്തവണയും അമേരിക്കയില്‍  കുട്ടികള്‍ ഇന്ന് ബ്രിംഗ് യുവര്‍ ബൈബിള്‍ ടുഡേ എന്ന പ്രത്യേക ദിനമായി വേര്‍തിരിച്ചിരിക്കുകയാണ്. ഇന്ന് പാഠപുസ്തകങ്ങള്‍ക്കൊപ്പം ബൈബിളുമായാണ് കുട്ടികള്‍ സ്‌കൂളിലേക്കെത്തുക. പൊതുവിദ്യാലയങ്ങളില്‍ നിന്നും ബൈബിള്‍ ഒഴിവാക്കാനുള്ള തീരുമാനത്തോട് പ്രതികരിച്ച് 2014ലാണ് പ്രമുഖ ക്രിസ്ത്യന്‍ സംഘടനയായ ഫോക്കസ് ഓണ്‍ ദി ഫാമിലി ഇത്തരത്തില്‍ ഒരു ദിവസം ആചരിച്ചു തുടങ്ങിയത്. 

പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംഘടനയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  നാലു പേര്‍ക്ക് വാഷിങ്ടണ്‍ ഡിസിയില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം സന്ദര്‍ശിക്കാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ദൈവത്തോടും ദൈവവചനത്തോടുമുള്ള വിശ്വാസവും സ്‌നേഹവും പരസ്യമായി പ്രസ്താവിക്കുന്നതിന് കുട്ടികള്‍ക്ക്  കൈവരുന്ന അവസരമായാണ് രക്ഷിതാക്കള്‍ ബ്രിംഗ് യുവര്‍ ബൈബിള്‍ റ്റു സ്‌കൂള്‍ ഡേയിലൂടെ ലഭിക്കുന്നതെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. 
 

RELATED STORIES

Top