logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
നൈജീരിയയില്‍ അടിമകളാക്കപ്പെട്ട ഗര്‍ഭിണികളെ മോചിപ്പിച്ചു.

നൈജീരിയയില്‍ അടിമകളാക്കപ്പെട്ട ഗര്‍ഭിണികളെ മോചിപ്പിച്ചു.

ലാഗോസ്. നൈജീരിയയിലെ ഏറ്റവും വലിയ നഗരമായ ലാഗോസില്‍ പ്രസവശേഷം കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനായി അടിമകളാക്കപ്പെട്ട 19 ഗര്‍ഭിണികളെ മോചിപ്പിച്ചു. പതിനഞ്ചിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയായിരുന്നു ബേബി ഫാക്ടറീസ് എന്ന പേരിലുള്ള തടവറയില്‍ പാര്‍പ്പിച്ചിരുന്നത്. 

   ഗര്‍ഭിണികളാകുന്ന അടിമയുവതികള്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളെ 1.16 ലക്ഷം രൂപ (1630 ഡോളര്‍)യ്ക്കും പെണ്‍കുട്ടികളെ 70000 (980 ഡോളര്‍) രൂപയ്ക്കുമാണ് വില്‍പ്പന നടത്തിയിരുന്നത്. 4 ശിശുക്കളും പോലീസ് രക്ഷപ്പെടുത്തിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംഘം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചൂഷണം ചെയ്യുകയുമാണ് ചെയ്തുവരുന്നത്. പെണ്‍കുട്ടികളെ രക്ഷിച്ചെങ്കിലും കുറ്റവാളികളായ മുഴുവന്‍ പേരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള പ്രദേശമാണ് നൈജീരിയയെങ്കിലും ജനങ്ങളില്‍ പകുതിയും കടുത്ത ദാരിദ്ര്യമാണ് അനുഭവിക്കുന്നത്. 
 

RELATED STORIES

Top