logo
add image
അര്‍ബുദം കണ്ടെത്താന്‍ പുതിയ രക്തപരിശോധന രീതി കണ്ടെത്തിയെന്ന് ഗവേഷകര്‍

അര്‍ബുദം കണ്ടെത്താന്‍ പുതിയ രക്തപരിശോധന രീതി കണ്ടെത്തിയെന്ന് ഗവേഷകര്‍

വാഷിങ്ടണ്‍. പല തരത്തിലുള്ള രക്താര്‍ബുദങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയാന്‍ സാധിക്കുന്ന രക്ത പരിശോധന രീതി കണ്ടെത്തിയെന്ന് ഗവേഷകര്‍. യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ ഓങ്കോളജി കോണ്‍ഗ്രസിലാണ് ബയോടെക്‌നോളജി കമ്പനിയായ ഗ്രെയില്‍ വികസിപ്പിച്ചെടുത്ത ഈ പുതിയ രീതി അവതരിപ്പിച്ചത്. 

ഒരു വ്യക്തിയുടെ ജീനുകള്‍ പ്രവര്‍ത്തനനിരതമാണോ അല്ലയോ എന്ന് ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിയുന്നതിന് ഈ സീക്വന്‍സിങ് ടെക്‌നോളജിയ്ക്ക് സാധിക്കും. പരിശോധനയ്ക്കായി 3600ഓളം രക്ത സാമ്പിളുകളാണ് പരിശോധിച്ചത്. അര്‍ബുദം ബാധിച്ചിട്ടുള്ള സംയുക്ത കോശത്തിന്റെ വിവരങ്ങള്‍ കണ്ടെത്തുന്നതിനും പരിശോധന സഹായകമായി. 

സാമ്പിള്‍ പരിശോധനയില്‍ 32 സാമ്പിളുകള്‍ അര്‍ബുദത്തിന്റെ ആദ്യസ്റ്റേജിലായിരുന്നെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ രണ്ടാമത്തെ സ്റ്റേജിലെത്തിയവര്‍ 76 ശതമാനം പേര്‍ രണ്ടാമത്തെ സ്റ്റേജിലും 85 ശതമാനം പേര്‍ മൂന്നാമത്തെ സ്റ്റേജിലുമായിരുന്നു. നാലാമത്തെ സ്റ്റേജിലുള്ളവര്‍ 93 ശതമാനമായിരുന്നു.
 

RELATED STORIES

Top