logo
add image
കുവൈത്തില്‍ വിദേശികളുടെ ചികില്‍സാഫീസ് വര്‍ധിപ്പിച്ചു

കുവൈത്തില്‍ വിദേശികളുടെ ചികില്‍സാഫീസ് വര്‍ധിപ്പിച്ചു

കുവൈത്ത്. കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ചികില്‍സാഫീസ് വര്‍ധിപ്പിച്ചു. ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലാണ് റൂംവാടക, പ്രസവഫീസ് തുടങ്ങിയവയാണ് കൂട്ടിയിരിക്കുന്നത്. ഫീസ് വര്‍ധനവ് ഒക്‌ടോബര്‍ 8ന് നിലവില്‍ വന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് ഉത്തരവിറക്കി. ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്ക് പ്രസവഫീസ് 50 ദിനാര്‍ ആയിരുന്നത് 100 ദിനാര്‍ ആക്കിയിട്ടുണ്ട്. സിസേറിയന് 150 ദിനാറായും വര്‍ധിപ്പിച്ചു. ആശുപത്രിയിലെ റൂം വാടക 100 ദിനാറാക്കിയിട്ടുണ്ട്. മുമ്പ് മൂന്നു രാത്രികളിലെ താമസത്തിന് ഈയിനത്തില്‍ വാടക നല്‍കേണ്ടിയിരുന്നില്ല. 
   ഫീസുകള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം സേവനങ്ങള്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ വേതനത്തിലുണ്ടായ വര്‍ധനവ്, മറ്റു ചെലവുകള്‍ എന്നിവ കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 
 

RELATED STORIES

Top