logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ആരാണ് സ്‌നേഹിതന്‍

ആരാണ് സ്‌നേഹിതന്‍

ആവശ്യങ്ങള്‍ വരുമ്പോള്‍ സഹായിക്കാന്‍ അടുത്തുവരുന്ന ചുരുക്കം ചിലര്‍ മാത്രമേ സ്‌നേഹിതരെന്ന നിലവാരത്തില്‍ ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍ സൂക്ഷിക്കപ്പെടാന്‍ യോഗ്യത നേടാറുള്ളു. ജീവിതത്തിലെ ഇരുള്‍ നിറഞ്ഞ കഷ്ടനേരങ്ങളില്‍ ആര് സഹായിക്കും എന്ന ചിന്തകള്‍ ഭരിക്കുമ്പോള്‍ ഒരു ചെറുതരി ആശ്വാസം നല്‍കുന്ന ചിലരെ എക്കാലത്തും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കാരണമാകുന്നു. ആരാണ് യഥാര്‍ത്ഥ സ്‌നേഹിതന്‍ എന്നതിന് യേശു നല്‍കിയ മറുപടി ഈ വിഷയത്തില്‍ ഗൗരവമായി കാണണം. യെരുശലേമില്‍ നിന്നും യെരീഹോവിലേക്കു പോയ വ്യക്തി കള്ളന്മാരുടെ കൈയില്‍ അകപ്പെട്ട് അര്‍ത്ഥപ്രാണനായി കിടക്കുന്നത് കണ്ടു പോയവരില്‍ നിന്നും യഥാര്‍ത്ഥ സ്‌നേഹിതനെ യേശു കാണിച്ചു തരികയായിരുന്നു. ആത്മീയമായും സാമുഹീകമായും ലഭിച്ചിട്ടുള്ള പദവികളും അംഗീകാരവും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്ന ലക്ഷ്യം നിമിത്തം വഴിയില്‍ കാരുണ്യവും സഹാനുഭൂതിയും അര്‍ഹിക്കുന്ന പലതില്‍ നിന്നും      ഒഴിഞ്ഞുമാറി കടന്നുപോകുന്ന ലേവ്യനും പുരോഹിതനും ഇന്നത്തെ സമൂഹത്തിന്റെ സ്ഥിതി നേരില്‍ നമുക്ക് കാട്ടിത്തരുന്നു. സ്വയകേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന ആളുകള്‍ അടങ്ങുന്ന ഒരു ഭൂരിപക്ഷ സമൂഹത്തില്‍ മറ്റുള്ളവരുടെ ദു:ഖവും വേദനകളുമൊക്കെ നമ്മെ ബാധിക്കുന്ന പ്രശ്‌നങ്ങളാകാതെ മാറി യാത്ര ചെയ്യുന്നത് ഇഷ്ടപ്പെടുകയാണ് പലരും. 
    ഇതൊക്കെയാണെങ്കിലും സാമൂഹീകമായും മതപരമായും ആത്മീകമായുമെല്ലാം ബഹുമാനം നഷ്ടമാകാതെ ജീവിക്കുവാനുള്ള പരിശ്രമം അനുസ്യൂതം അത്തരക്കാര്‍ തുടരുന്നു. എന്നാല്‍ കര്‍ത്താവ് പറഞ്ഞ സ്‌നേഹിതന്‍ തന്റെ സമയവും തനിക്കുള്ള സൗകര്യവുമൊക്കെ ഉപയോഗിച്ച് മറ്റൊരാളുടെ വേദനയിലും ദു:ഖത്തിലും അവന് സൗഖ്യവും നന്മയും ഉറപ്പാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നത് കാണാം. മറ്റൊരുവന്റെ പ്രയാസം കണ്ടിട്ട് പ്രോഗ്രാം ചെയ്ത തിരക്കുകള്‍ക്കു പിന്നാലെ ഓടുന്നതിനേക്കാള്‍ അല്‍പ്പം സമയവും സൗകര്യങ്ങളും ഉപയോഗിച്ച് അവന്റെ രക്ഷയ്ക്കായും സൗഖ്യത്തിനായും പ്രവര്‍ത്തിക്കാന്‍ മനസ്സ് കാണിക്കുന്നവനെയാണ് കര്‍ത്താവ് ഇവിടെ നല്ല സ്‌നേഹിതന്‍ ആയി ചിത്രീകരിക്കുന്നത്. 
    ലൂക്കോസ് 10:33 ~ഒരു ശമര്യാക്കാരനോ വഴി പോകയില്‍ അവന്റെ അടുക്കലെത്തി അവനെ കണ്ടിട്ട് മനസ്സലിഞ്ഞ് അരികെ ചെന്ന് എണ്ണയും വീഞ്ഞും പകര്‍ന്ന് അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്ക് കൊണ്ടുപോയി രക്ഷചെയ്തു. വഴി പോക്കനായിരുന്ന ഒരു ശമര്യനാണ് ഇവിടെ നല്ല സ്‌നേഹിതന്‍ എന്ന പേരിന് യോഗ്യനായത്. അദ്ദേഹത്തിന് മറ്റു പരിപാടികള്‍ ഇല്ലാത്തതു കൊണ്ട് വേദനയില്‍  കഴിയുന്ന മറ്റൊരാളുടെ വിഷയത്തില്‍ ഇടപെടുന്നതായിട്ടല്ല നാം ശമര്യാക്കാരനെ കാണുന്നത്. വേദനിക്കുന്നവന്റെ പ്രശ്‌നങ്ങള്‍ കണ്ട് അവന്റെയടുത്തേക്ക് ചെല്ലുന്നത് തന്നെ അവന് ആശ്വാസം പകരുന്ന കാര്യമാണ്. ചിലര്‍ കണ്ടിട്ട് മാറി കടന്നുപോകുന്നത് ശ്രദ്ധിക്കുന്ന ഒരു മുറിവേറ്റവനെ സംബന്ധിച്ച് അതവനെ മാനസീകമായി വേദനിപ്പിക്കുന്ന സാഹചര്യമായി മാറുന്നു. 
      മറ്റുള്ളവര്‍ അവരുടെ പരിപാടികളിലേയ്ക്ക് ഒഴിഞ്ഞു മാറിയപ്പോള്‍ ശമര്യക്കാരന്‍ വേദനിക്കുന്നവന്റെ അടുക്കലേയ്ക്ക് ചെല്ലുവാന്‍ മനസ്സു വെയ്ക്കുന്നു. വേദനിക്കുന്നവന്റെ അടുക്കല്‍ ചെല്ലുക മാത്രമല്ല, അവനോട് മനസ്സലിവോടെയുള്ള ഒരു സമീപനം കാണിയ്ക്കുവാന്‍ ശമര്യാക്കാരന്‍ മനസ്സു വെയ്ക്കുന്നു. വേദനിക്കുന്നവന്റെ അടുക്കല്‍ ചെല്ലുക മാത്രമല്ല, അവനോട് മനസ്സലിവോടെയുള്ള ഒരു സമീപനം കാണിക്കുവാന്‍ ശമര്യാക്കാരന്‍ മുന്നോട്ടു വന്നതായി ഇവിടെ കാണാം. അടുത്തു വരുന്നവര്‍ മനസ്സലിവോടെ പെരുമാറിയില്ലെങ്കില്‍ അര്‍ത്ഥപ്രാണനായി കിടക്കുന്ന വ്യക്തിയ്ക്ക് മാനസ്സീകമായി മുറിവേല്‍ക്കാനിടയുണ്ട്. ശമര്യാക്കാരന്റെ മനസ്സും ശരീരവുമൊക്കെ സ്‌നേഹത്താല്‍ നിയന്ത്രിക്കപ്പെടുന്നതായി നമുക്കു കാണാം,ഒരു പടി കൂടി കടന്നു ചിന്തിക്കുമ്പോള്‍ വെറും ഒരാശ്വാസം പറഞ്ഞുപോകുന്ന ഒരു വ്യക്തിയെയല്ല ഇവിടെ കാണുന്നത്. തന്റെ കുറച്ചു സമയം മാറ്റിവെച്ച് ഒരാശ്വാസം പറഞ്ഞു പോകുന്നതില്‍ കവിഞ്ഞ് തന്റെ പക്കല്‍ ഉണ്ടായിരുന്നത് ചിലവഴിച്ച് മുറിവുകള്‍ കെട്ടുന്ന ശമര്യാക്കാരന്‍  ദൈവസ്‌നേഹത്തിന് മാതൃകയാവുകയാണ്. 
    മുറിവേറ്റവന്റെ മുറിവു കെട്ടുക മാത്രമല്ല, അവന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടി ശമര്യാക്കാരന്‍ ബദ്ധപ്പെടുന്നുണ്ട്. ഇന്നത്തെ ആത്മീക, സാമൂഹീക പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വേദനാജനകം തന്നെയാണ്. ക്രിസ്തുവില്‍ കൂടി വീണ്ടും ജനനം പ്രാപിച്ച് പരിവര്‍ത്തനത്തിന്റെ പാതയില്‍ മുന്നേറുന്ന ഓരോ ദൈവമക്കളും കുറിക്കൊള്ളുവാന്‍ യോഗ്യമായ മാതൃക നാം ശമര്യാക്കാരനില്‍ കാണുന്നു. വീണു കിടക്കുന്ന വ്യക്തി വീണതിന്റെ കാരണം അന്വേഷിക്കുകയും അതിനു പിന്നില്‍ അവനെടുക്കേണ്ടിയിരുന്ന മുന്‍കരുതലുകളെക്കുറിച്ച് ആലോചിക്കുകയും ചെയ്ത് ഉപദേശം നല്‍കുന്നതു കൊണ്ട് മുറിവേറ്റവന് പ്രയോജനമുണ്ടാകില്ലെന്നു മാത്രമല്ല, അത് അവനെ അലോസരപ്പെടുത്താനേ ഉപകരിക്കുകയുള്ളു. യേശു കര്‍ത്താവ് കാണിച്ചു തന്ന നല്ല സ്‌നേഹിതന്റെ മാതൃക ആകുന്നിടത്തോളം ജീവിതത്തില്‍ പകര്‍ത്തുവാന്‍ നമുക്കും ആവോളം ശ്രമിക്കുകയും അതിനുള്ള ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. 
 

RELATED STORIES

Top