logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ചര്‍ച്ച് ഓഫ് ഗോഡ് വെസ്റ്റ് സെന്‍ട്രല്‍ റീജിയന്‍ യൂത്ത് ക്യാമ്പ്

ചര്‍ച്ച് ഓഫ് ഗോഡ് വെസ്റ്റ് സെന്‍ട്രല്‍ റീജിയന്‍ യൂത്ത് ക്യാമ്പ്

മുംബൈ. ചര്‍ച്ച് ഓഫ് ഗോഡ് സെന്‍ട്രല്‍ വെസ്റ്റ് റീജിയന്‍ രണ്ടാമത് യൂത്ത് ക്യാമ്പ് 2019 ഒക്‌ടോബര്‍ മാസം 25 മുതല്‍ 28 വരെ ബദ്‌ലാപൂര്‍ ചര്‍ച്ച് ഓഫ് ഗോഡ് ക്യാമ്പ് സെന്ററില്‍ നടക്കും. യൂത്ത് ഡയറക്ടറായ പാസ്റ്റര്‍ ബെഞ്ചി മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റീജിയന്‍ ഓവര്‍സീയറായ പാസ്റ്റര്‍ ബെനിസണ്‍ മത്തായി മുഖ്യാതിഥിയായിരിക്കും. പാസ്റ്റര്‍ സിബി തോമസ്, പാസ്റ്റര്‍ ഫിലിപ്പ് ചെറിയാന്‍, ബ്രദര്‍ സിബി മാത്യു എന്നിവര്‍ പ്രസംഗിക്കും. ബ്രദര്‍ സെല്‍വം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 
   14നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അനുവാദം ഉള്ളത്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയാണ്. സഹോദരന്മാരായ പ്രയ്‌സ് മത്തായി (സെക്രട്ടറി), റോണി ജോണ്‍  (ജോയിന്റ് സെക്രട്ടറി) ആന്റോ ജോസ് (ട്രഷറാര്‍ ) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. 
 

RELATED STORIES

Top