logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
 കുട്ടിമടിയ്ക്ക് പ്രതിവിധി തേടാം

കുട്ടിമടിയ്ക്ക് പ്രതിവിധി തേടാം

അമ്മേ, വയറുവേദനിയ്ക്കുന്നു. ഇന്ന് സ്‌കൂളില്‍ പോകാന്‍ വയ്യ. കുഞ്ഞുടുട്ടു പറഞ്ഞത് അമ്മ വിശ്വസിച്ചു. സ്‌കൂള്‍ബസ് വന്നപ്പോള്‍ ടുട്ടു വരുന്നില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാല്‍ ബസ് പോയ ഉടനെ ടുട്ടുവിന്റെ വേദന പോയി. അവന്‍ മുറ്റത്തിറങ്ങി ഓടിക്കളിക്കാനും തുടങ്ങി. മിക്കവാറും എല്ലാ വീടുകളിലുമുള്ള പ്രശ്‌നമാണിത്. സ്‌കൂളില്‍ പോകേണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നതോടെ കുട്ടിയുടെ വേദന മാറുന്നത് കുട്ടിമടിയുടെ ലക്ഷണമാണ്. 

എങ്ങനെ കൈകാര്യം ചെയ്യണം?
  
  മടിപിടിച്ചിരിക്കുന്ന കുട്ടികളെ ശകാരിച്ചും നിര്‍ബന്ധിച്ചും സ്‌കൂളിലയയ്ക്കുന്നതിനു പകരം ചെറിയ ചില സൂത്രങ്ങള്‍ പ്രയോഗിക്കുന്നതാണ് നല്ലത്. ഇന്ന് പുതിയ പാട്ടു പഠിപ്പിക്കുമല്ലോ, രണ്ടു ദിവസം കഴിഞ്ഞാല്‍ മോന് രണ്ടുദിവസം അവധിയാണല്ലോ എന്നിങ്ങനെ കുട്ടിയോടു പറയാം. ഇന്‍ജക്ഷനെ ഭയക്കുന്ന കുട്ടിയാണെങ്കില്‍ നമുക്ക് ഡോക്ടറെ കണ്ട് ഒരു ഇന്‍ജക്ഷന്‍ വയ്ക്കാം എന്നു പറഞ്ഞാലുടനെ അവര്‍ ഇപ്പോള്‍ വേദന പോയി എന്നു പറയുന്നതു കേള്‍ക്കാം. 
    വീട്ടിലെ ശാന്തമായ അന്തരീക്ഷത്തില്‍ നിന്ന് മാറി നില്‍ക്കുന്നതിനുള്ള ബുദ്ധിമുട്ട്, മറ്റുകുട്ടികള്‍ ശല്യപ്പെടുത്തുന്നത്, സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതിന്റെ പേടി, തനിയെ ഭക്ഷണം കഴിക്കുക, ടോയ്‌ലറ്റ് ഉപയോഗിക്കുക തുടങ്ങിയവയുണ്ടാക്കുന്ന ആശങ്ക തുടങ്ങിയ പല കാര്യങ്ങള്‍ കുട്ടിമടിയുടെ കാരണങ്ങളാകാം. ഇത് കുഞ്ഞിനോട് ചോദിച്ചറിയാന്‍ ശ്രമിക്കണം. 
     ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ചോദിക്കാന്‍ അല്‍പ്പം വളഞ്ഞവഴി ഉപയോഗിക്കണം. ഇന്ന് സ്‌കൂളില്‍ പുതിയ എന്തോ വിശേഷമുണ്ടായെന്ന് ടീച്ചര്‍ പറഞ്ഞല്ലോ തുടങ്ങിയ സംഭാഷണങ്ങളിലൂടെ അവരോട് കാര്യങ്ങള്‍ ചോദിച്ചറിയാം. അതല്ലെങ്കില്‍ ടീച്ചറോട് ഇക്കാര്യങ്ങള്‍ സംസാരിക്കാം. 

അവഗണിക്കേണ്ട കുഞ്ഞുവേദന

സ്‌കൂളില്‍ പോകുന്ന സമയത്ത് കുട്ടി വേദനയാണെന്ന് പറഞ്ഞാല്‍ അത് അവഗണിക്കരുത്. ചിലപ്പോള്‍ യാഥാര്‍ത്ഥ്യവുമാകാം. കുട്ടിയുടെ പെരുമാറ്റം കുറച്ചു സമയം നിരീക്ഷിക്കുക. വേദന കുറയുന്നില്ലെങ്കിലോ അല്ലെങ്കില്‍ അസുഖമുണ്ടെന്ന് തോന്നിയാലോ അന്ന് സ്‌കൂളിലേയ്ക്ക് അയയ്‌ക്കേണ്ട. തക്കസമയത്ത് ഡോക്ടറെ കാണിക്കാനും മരുന്നു വാങ്ങാനും ശ്രമിക്കണം. 
 

RELATED STORIES

Top