logo
add image
ത്വക്കിനടിയില്‍ ഘടിപ്പിക്കാവുന്ന ചിപ്പിന് അനുമതിയുമായി ദുബായ്

ത്വക്കിനടിയില്‍ ഘടിപ്പിക്കാവുന്ന ചിപ്പിന് അനുമതിയുമായി ദുബായ്

യുഎഇ. ദുബായിലെ പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത്ത് ത്വക്കിനടിയില്‍ ഘടിപ്പിച്ച ചിപ്പുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതിന് അനുമതി നല്‍കി ഭരണകൂടവും. പുതിയ ലോകത്തേക്കുള്ള താക്കോല്‍ എന്ന് വിദഗ്ദര്‍ വിശേഷിപ്പിക്കുമ്പോഴും സ്വകാര്യതയുടെ അവസാനം എന്ന രീതിയിലാണ് പലരും ചിപ്പിനെ നോക്കിക്കാണുന്നത്. സ്വീഡിഷ് കമ്പനിയായ ബയോഹാക്‌സാണ് ചിപ്പിനു പിന്നില്‍. 
   കുത്തിവയ്ക്കാവുന്ന തരത്തിലുള്ള അരിമണിയുടെ വലിപ്പത്തിലുള്ള ചിപ്പ് സിറിഞ്ചു വഴിയാണ് ഘടിപ്പിക്കുന്നത്. ഐ ഡി കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ബിസിനസ് കാര്‍ഡ്, ഡേറ്റ തുടങ്ങിയ വിവരങ്ങളുമാണ് ചിപ്പിലുണ്ടായിരിക്കുക. എത്തിസലാത്തിന്റെ ഇനവേഷന്‍ ടീമിലുള്ള ജോര്‍ജ്ജ് ഹെല്‍ഡിന്റെ കൈയില്‍ ഒക്‌ടോബര്‍ 7ന് ചിപ്പ് ഘടിപ്പിച്ചിരുന്നു. 
  ശരീരത്തില്‍ തന്നെ ഇരിക്കുന്നതും മാറ്റാന്‍ കഴിയാത്തതുമായ ഒന്നാണ് ഈ ചിപ്പ്. ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിക്കുന്നതിന് എമിറേറ്റ്‌സ് ഐഡിയും വിസയുമായി എത്തിസലാത്ത് ധാരണയിലെത്തിയിട്ടുണ്ട്. ഇതിന് ഏകദേശം 500 ദിര്‍ഹമാണ് ചെലവു വരും.അടുത്തവര്‍ഷത്തോടെ തലച്ചോറിലും ചിപ്പുകള്‍ സ്ഥാപിക്കാനായി ഒരുങ്ങുകയാണ് സ്‌പെയ്‌സ് എക്‌സ് എന്ന കമ്പനി. 

                                                        കടപ്പാട് . മനോരമ
 

RELATED STORIES

Top