logo
add image
Breaking News
ഏ ജി റിവൈവല്‍ ചര്‍ച്ചും ക്രൈസ്റ്റ് അംബാസിഡേഴ്‌സും ചേര്‍ന്നൊരുക്കുന്ന സംഗീതസന്ധ്യ നവംബര്‍ 10ന്

ഏ ജി റിവൈവല്‍ ചര്‍ച്ചും ക്രൈസ്റ്റ് അംബാസിഡേഴ്‌സും ചേര്‍ന്നൊരുക്കുന്ന സംഗീതസന്ധ്യ നവംബര്‍ 10ന്

കൊല്ലം. ഏ ജി ചര്‍ച്ചിന്റെ പുത്രികാ സംഘടനയായ ക്രൈസ്റ്റ് അംബാസിഡേഴ്‌സ് കൊല്ലം സെക്ഷന്റെയും പോളയത്തോട് എജി റിവൈവല്‍ ചര്‍ച്ചിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗീതസന്ധ്യ ഇഗ്നൈറ്റ് 4 ജീസസ് നവംബര്‍ 10ന് നടത്തപ്പെടുന്നു. കൊല്ലം പോളയത്തോട് ഏ ജി റിവൈവല്‍ ചര്‍ച്ചില്‍ വെച്ചു വൈകീട്ട് 5 മുതല്‍ 8:00 വരെ നടത്തപ്പെടുന്ന സംഗീതസന്ധ്യയില്‍ കൊല്ലം സെക്ഷന്‍ സി എ കൊയര്‍ ഗാനങ്ങള്‍ ആലപിക്കും. 

കൊല്ലം സെക്ഷന്‍ സെക്രട്ടറിയായ പാസ്റ്റര്‍ ഒ സണ്ണിക്കുട്ടി അധ്യക്ഷത വഹിക്കും. കൊല്ലം സെക്ഷന്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ അജി കെ ജോണ്‍ ഉദ്ഘാടനം ചെയ്യും. റവ. പ്രഭ റ്റി തങ്കച്ചനാണ് ദൈവവചനം ശുശ്രൂഷിക്കുന്നത്. 
 

RELATED STORIES

Top