logo
add image
Breaking News
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തത്സമയം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തത്സമയം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി

കൊച്ചി. വേഗത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കാവുന്ന പദ്ധതിയുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ഇന്ത്യയിലെ ആദ്യ പൊതു സ്വകാര്യ മേഖലാ സംയുക്ത ഇന്‍ഷുറന്‍സ് കമ്പനിയായ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സും ഇക്കാര്യത്തില്‍ ബാങ്കിനെ പിന്തുണയ്ക്കുന്നുണ്ട്.

ഐ ഒ ബി ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് പോളിസി ബാങ്കിന്റെ ഏതു ശാഖകളില്‍ നിന്നും എടുക്കാവുന്നതാണ്. 50000 മുതല്‍ 15 ലക്ഷം രൂപവരെ പരിരക്ഷ നല്‍കുന്ന പാക്കേജാണിത്. പ്രീമിയം നല്‍കുന്നതിനായി പ്രായം അടിസ്ഥാനമാക്കും. ഇന്‍ഷുറന്‍സ് എടുക്കുന്നയാളുടെ പങ്കാളിക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും കവറേജ് നല്‍കും. പോളിസിയെടുക്കുന്നതിന് 50 വയസു വരെ മെഡിക്കല്‍  പരിശോധന ആവശ്യമില്ല. ഓണ്‍ലൈനായാണ് പോളിസി ലഭ്യമാകുന്നത്. 
 

RELATED STORIES

Top