logo
add image
യുണൈറ്റഡ് ലേഡീസ് പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷീകസമ്മേളനം നവംബര്‍ 16ന്

യുണൈറ്റഡ് ലേഡീസ് പ്രെയര്‍ ഫെല്ലോഷിപ്പ് വാര്‍ഷീകസമ്മേളനം നവംബര്‍ 16ന്

യു എ ഇ. യുഎഇയില്‍ പ്രവര്‍ത്തിച്ചു വരുന്ന യുണൈറ്റഡ് ലേഡീസ് പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ഇരുപതാമത് വാര്‍ഷീകസമ്മേളനം നവംബര്‍ 16 ശനിയാഴ്ച രാവിലെ 10:00 മുതല്‍ 4:00 വരെ ഷാര്‍ജാ വര്‍ഷിപ്പ് സെന്ററില്‍ നടക്കും. ശാരോന്‍     ഫെല്ലോഷിപ്പ് യു എ ഇ റീജിയന്‍ പാസ്റ്റര്‍ കോശി ഉമ്മന്‍ സമ്മേളനത്തിന്റെ അധ്യക്ഷനായിരിക്കും. ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ കെ ഒ മാത്യു ഉദ്ഘാടനം ചെയ്യും. 

ഐ പി സി സഭയുടെ അന്തര്‍ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഡോ. വില്‍സണ്‍ ജോസഫ് മുഖ്യസന്ദേശം നല്‍കും. സമ്മേളനത്തില്‍ താലന്തു പരിശോധനയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കും. സിസ്റ്റര്‍ ജെസി ജോഷ്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. 
 

RELATED STORIES

Top