logo
add image
സ്‌കൂള്‍ കാന്റീനിലും പരിസരത്തും ജങ്ക് ഫുഡിന് വിലക്ക്

സ്‌കൂള്‍ കാന്റീനിലും പരിസരത്തും ജങ്ക് ഫുഡിന് വിലക്ക്

ന്യൂഡല്‍ഹി. സ്‌കൂളുകളില്‍ കാന്റീനുകളിലും പരിസര പ്രദേശങ്ങളിലും ജങ്ക് ഫുഡിന്റെ പരസ്യവും വില്‍പ്പനയും നിരോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അനാരോഗ്യകരമായ ഭക്ഷണശീലം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് ആന്റ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. നിയമം ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 

ജങ്ക് ഫുഡിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ബാനറുകള്‍, ലോഗോ, എന്നിവ സ്‌കൂള്‍ പരിസരത്ത് ഉണ്ടാകരുതെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ പരിസരത്തിന് 50 മീറ്റര്‍ അകലെ വരെയുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. 

ഏറെ കലോറി അടങ്ങിയിട്ടുള്ള, എന്നാല്‍ പോഷകങ്ങള്‍ വളരെ കുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങളാണ് ജങ്ക് ഫുഡുകള്‍ എന്നറിയപ്പെടുന്നത്. വറുത്തെടുത്ത ചിപ്‌സ്, സമൂസ, ഫ്രഞ്ച് ഫ്രൈസ്, ശീതളപാനീയങ്ങള്‍,  പിസ, ബര്‍ഗര്‍, ന്യൂഡില്‍സ് തുടങ്ങിയവ ജങ്ക് ഫുഡില്‍ ഉള്‍പ്പെടുന്നു. കുട്ടികളില്‍ അമിതവണ്ണവും പൊണ്ണത്തടിയും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ ജങ്ക്ഫുഡ് കാരണമാകുന്നു. 

RELATED STORIES

Top