logo
add image
റ്റി പി എം ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്‍

റ്റി പി എം ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് മിഡില്‍ ഈസ്റ്റ് വാര്‍ഷിക കണ്‍വന്‍ഷന്‍

ദുബായ്. ദി പെന്തക്കോസ്ത് മിഷന്‍ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് മിഡില്‍ ഈസ്റ്റ് വാര്‍ഷീക സെന്റര്‍ കണ്‍വന്‍ഷന് നവംബര്‍ 5ന് തുടക്കാമായി. ദുബായ് അല്‍ നാസര്‍ ലെയ്‌സണ്‍ ലാന്റില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ 8ന് വെള്ളിയാഴ്ച അവസാനിക്കും. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാത്രി ഏഴിന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച രാവിലെ എട്ടിന് സംയുക്ത സഭായോഗവും ഉണ്ടായിരിക്കും. 

പൊതുയോഗം, കാത്തിരിപ്പുയോഗം, സണ്ടേസ്‌കൂള്‍ അധ്യാപകരുടെ മീറ്റിംഗ്, യുവജനമീറ്റിംഗ് എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി നടത്തപ്പെടും. സഭയുടെ ചീഫ് പാസ്റ്റര്‍മാരും സെന്റര്‍ പാസ്റ്റര്‍മാരും വിവിധ യോഗങ്ങളില്‍ പ്രസംഗിക്കും. സഭാ സുവിശേഷപ്രവര്‍ത്തകര്‍ ഗാനങ്ങളാലപിക്കും. ദുബായ്, ഷാര്‍ജ, അബുദാബി, അല്‍ എയിന്‍ തുടങ്ങി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സഭകളില്‍ നിന്നും മിഡില്‍ ഈസ്റ്റ് സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. 
 

RELATED STORIES

Top