logo
add image
നാശം വിതച്ച് ബുള്‍ബുള്‍ ബംഗാളില്‍, മരണം 10 ആയി

നാശം വിതച്ച് ബുള്‍ബുള്‍ ബംഗാളില്‍, മരണം 10 ആയി

കൊല്‍ക്കത്ത. ബംഗാളില്‍ വീശിയടിച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ മരണം പത്തായി. ബംഗാള്‍ ഉള്‍ക്കടലിന്റെ സമീപത്തുണ്ടായിരുന്ന ജില്ലകളിലും മീന്‍പിടിത്ത പ്രദേശങ്ങളിലുമായാണ് വ്യാപകമായ നാശമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍തോതില്‍ കൃഷി നാശവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഞായറാഴ്ച രാവിലെ മുതലാണ് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയത്. 2.73 ലക്ഷം കുടുംബങ്ങളാണ് കെടുതികള്‍ അനുഭവിക്കുന്നത്. കാറ്റില്‍ 2473 വീടുകള്‍ പൂര്‍ണ്ണമായും  26000 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കാറ്റിനെ തുടര്‍ന്ന് ഒഡിഷയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

ഇപ്പോള്‍ കാറ്റിന്റെ ശക്തി ദുര്‍ബലമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രധാനമന്ത്രി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയ്ക്ക് ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.  
 

RELATED STORIES

Top