logo
add image
റിജോഷ് വധം; വസീമിന്റെ നില അതീവ ഗുരുതരം; ലിജി അപകടനില തരണം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍

റിജോഷ് വധം; വസീമിന്റെ നില അതീവ ഗുരുതരം; ലിജി അപകടനില തരണം ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍

രാജകുമാരി.(ഇടുക്കി): ശാന്തന്‍പാറ പുത്തടിയിലെ ഫാമിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ എന്നു സംശയിക്കപ്പെടുന്ന വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വസീമിന്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. മുംബൈ പനവേല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ് ഇരുവരും.

അതേസമയം ലിജി അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. അതേസമയം ഇവരോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ ലിജി- റിജോഷ് ദമ്പതികളുടെ ഇളയമകള്‍ രണ്ടരവയസുകാരി ജൊവാനയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. 

  റിജോഷിനെ കൊലപ്പെടുത്തിയ ശേഷം ഇളയമകള്‍ ജൊവാനയുമായി ലിജി വസീമിനൊപ്പം ഒളിവില്‍ പോവുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മുംബൈയില്‍ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് കുഞ്ഞിനെ മരിച്ച നിലയിലും റിജോഷിനെയും ലിജിയെയും വിഷം കഴിച്ച് അവശരായ നിലയിലും കണ്ടെത്തിയത്. കുട്ടിയെ വിഷം കൊടുത്തു കൊലപ്പെടുത്തിയതിന് വസീമിനും ലിജിയ്ക്കുമെതിരെ പനവേല്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 
 

RELATED STORIES

Top