logo
add image
 ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ രജത ജൂബിലി കണ്‍വന്‍ഷന്‍ ഡിസംബര്‍ 6 മുതല്‍ 8 വരെ 

 ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ രജത ജൂബിലി കണ്‍വന്‍ഷന്‍ ഡിസംബര്‍ 6 മുതല്‍ 8 വരെ 

ന്യൂഡല്‍ഹി. ഐ പി സി ഡല്‍ഹി സ്റ്റേറ്റ് രജതജൂബിലി കണ്‍വന്‍ഷന്‍ ഡിസംബര്‍ 6 വെള്ളി മുതല്‍ 8 ഞായര്‍ വരെ നടത്തപ്പെടും. ന്യൂഡല്‍ഹി ടാല്‍കടോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തപ്പെടുന്ന  കണ്‍വന്‍ഷനില്‍ ഐ പി സി ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ സാം ജോര്‍ജ്ജ്, ഐ പി സി ജനറല്‍ വൈസ് പ്രസിഡന്റായ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

പാസ്റ്റര്‍മാരായ എം ജെ ഡൊമിനിക്, കെ.ജോയി, സാമുവേല്‍ എം തോമസ്, ജോണ്‍ തോമസ്, കെ.പി ജോസ് വേങ്ങൂര്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. പ്രശസ്ത ഗായകനായ ഇമ്മാനുവേല്‍ ഹെന്‍ട്രിയോടൊപ്പം ഐ പി സി ഡല്‍ഹി കൊയര്‍ ഗാനങ്ങളാലപിക്കും. 8ന് ഞായറാഴ്ച രാവിലെ 9:00 മുതല്‍ 1:00 വരെ സംയുക്ത സഭായോഗം ഉണ്ടായിരിക്കും .
 

RELATED STORIES

Top