logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
വാഹന പുക പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു 

വാഹന പുക പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു 

തിരുവനന്തപുരം.  വാഹനങ്ങളുടെ പുകപരിശോധനയുടെ നിരക്ക് വര്‍ധിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും പെട്രോള്‍ ഓട്ടോയ്ക്കും 60 രൂപ എന്നത് 80 രൂപയാക്കി ഉയര്‍ത്തും. ഡീസല്‍ ഓട്ടോയ്ക്ക് 60ല്‍ നിന്ന് 90 രൂപയായി ഉയര്‍ത്തും. 

പെട്രോള്‍ ഇന്ധനായി ഉപയോഗിക്കുന്ന കാറുകള്‍ക്ക് 75 രൂപ എന്ന നിരക്കില്‍ നിന്ന് 100 രൂപയാക്കിയും ഡീസല്‍ ഉപയോഗിക്കുന്ന കാറുകള്‍ക്ക് 110 രൂപയാക്കിയും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ബസ്സ്, ലോറി തുടങ്ങിയ വാഹനങ്ങള്‍ക്ക് നിലവില്‍ 100 രൂപ ആയിരുന്നത് 150 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 

ആദ്യതവണ രേഖകള്‍ കൈവശം വയ്ക്കാതിരുന്നാല്‍ 2000 രൂപ പിഴ ഈടാക്കും. എന്നാല്‍ പിന്നീട് ഇത് ആവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 10000 രൂപയായിരിക്കും പിഴയായി ഈടാക്കുന്നത്. 

RELATED STORIES

Top