logo
add image
 റ്റി പി എം ചെങ്ങന്നുര്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 മുതല്‍

റ്റി പി എം ചെങ്ങന്നുര്‍ വാര്‍ഷീക കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 മുതല്‍

ചെങ്ങന്നൂര്‍. ദി പെന്തക്കോസ്ത് മിഷന്‍ തിരുവല്ല സെന്റര്‍ ചെങ്ങന്നൂര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷീക കണ്‍വന്‍ഷന്‍ ഡിസംബര്‍ 5 വ്യാഴം മുതല്‍ 8 ഞായര്‍ വരെ നടത്തപ്പെടും. പുത്തന്‍വീട്ടില്‍  പടി പഴവന ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ അനുഗ്രഹീതരായ ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും. എല്ലാ ദിവസങ്ങളിലും വൈകീട്ട് 5:45 ന് സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും.

കൂടാതെ വേദപാഠം, കാത്തിരിപ്പു യോഗം, പൊതുയോഗം, യുവജന സമ്മേളനം തുടങ്ങിയവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടാകും. ഞായറാഴ്ച രാവിലെ 9ന് സംയുക്ത സഭായോഗം ആരംഭിക്കും. അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും. 
 

RELATED STORIES

Top