logo
add image
Breaking News
ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്തു പ്രതിയുമായി പ്രവാസികുടുംബം

ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്തു പ്രതിയുമായി പ്രവാസികുടുംബം

ദുബായ്. ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്തു പ്രതി തയാറാക്കി ഒരു മലയാളി പ്രവാസി കുടുംബം. ദുബായില്‍ താമസിക്കുന്ന മനോജ് വര്‍ഗീസ്, ഭാര്യ സൂസന്‍, മക്കളായ കരുണ്‍, കൃപ എന്നിവര്‍ ചേര്‍ന്നാണ് ബൈബിള്‍ തയാറാക്കിയത്. 151 കിലോ ഭാരമുള്ള എ വണ്‍ സൈസിലുള്ള പേപ്പര്‍ കൊണ്ട് 153 ദിവസമെടുത്താണ് ബൈബിള്‍ എഴുതിയത്. 

85.5 സെ മീ നിളവും 60.7 സെമീ വിതിയുമുള്ള ബൈബിളിന് 1500 പേജുകളാണുള്ളത്. ജെബലലിയില്‍ ഉള്ള മാര്‍ത്തോമാ പള്ളിയിലാണ് ഇപ്പോള്‍ ബൈബിള്‍ സൂക്ഷിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പരിശോധകന്റെ സാന്നിധ്യത്തില്‍ ബൈബിളിന്റെ വലുപ്പം അളന്ന് തിട്ടപ്പെടുത്തുകയും കയ്യെഴുത്ത് വിശകലന വിദഗ്ദന്‍ ബൈബിളിലെ എഴുത്ത് പരിശോധിക്കുകയും ചെയ്തശേഷം ബൈബിള്‍ എഴുതുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക് അയച്ചിരിക്കുകയാണ്. 

തങ്ങളുടെ മക്കള്‍ക്ക് സമ്മാനമായി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ബൈബിള്‍ തയാറാക്കിയതെന്ന് സൂസന്‍ വ്യക്തമാക്കി. അറുപതു പുസ്തകങ്ങള്‍ സൂസന്‍ ഒറ്റയ്ക്കാണ് എഴുതിയത്. ബാക്കിയുള്ള പുസ്‌കങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. മെയ് 11ന് ആരംഭിച്ച എഴുത്ത് ഒക്‌ടോബര്‍ 10നാണ് അവസാനിച്ചത്. 

മാര്‍ത്തോമാ സഭയുടെ അമ്പതാമത് വാര്‍ഷീകത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് മനോജും കുടുംബവും പള്ളിയിലേക്ക് ബൈബിള്‍ കൈമാറിയത്. അവിടെ പ്രത്യേക പെട്ടകത്തില്‍ ബൈബിള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 
 

RELATED STORIES

Top