logo
add image
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രഥമശുശ്രൂഷാ പരിശീലനം സജ്ജമാക്കുന്നു

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രഥമശുശ്രൂഷാ പരിശീലനം സജ്ജമാക്കുന്നു

 

കോട്ടയം. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമ ശുശ്രൂഷാപരിശീലനം നല്‍കും.ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ഇത്തരമൊരു പദ്ധതി തയാറാക്കുന്നത്. 

ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളും അവരുടെ അധികാര പരിധിയില്‍ വരുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍, പി ടി എ പ്രതിനിധികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും ആലോചനായോഗത്തിന് വിളിച്ചു ചേര്‍ക്കണമെന്നാണ് നിര്‍ദ്ദേശം. 

ക്ലാസ്മുറികള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങി എല്ലായിടങ്ങളിലെയും തറയും ചുമരുകളും മേല്‍ക്കൂരയും ജനലുകളും ക്ഷുദ്രജീവി മുക്തമാണെന്ന് ഉറപ്പാക്കുക, സ്‌കൂളുകളിലെ വഴികളിലും മറ്റും പടര്‍ന്നു നില്‍ക്കുന്ന പാഴ്‌ചെടികള്‍ വെട്ടിമാറ്റുക,  ടോയ്‌ലറ്റില്‍ ആവശ്യത്തിന് വെളിച്ചം ഉറപ്പുവരുത്തുക തുടങ്ങിയവയെല്ലാം അടിയന്തിരമായി നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. നടപടികള്‍ ഡിസംബര്‍ പത്തിനു മുമ്പ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

RELATED STORIES

Top