logo
add image
 ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഡല്‍ഹി. ഇരുപത്തഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന മികവുമായി ഐ പി സി ഡല്‍ഹി സ്റ്റേറ്റ് ജൂബിലിയുടെ നിറവിലേക്ക്. 1993 ലാണ് ഐ പി സി ഡല്‍ഹി സ്റ്റേറ്റ് നിലവില്‍ വന്നത്. പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുവാന്‍ സഹായിച്ച സര്‍വ്വ ശക്തനായ ദൈവത്തിന് നന്ദി കരേറ്റുന്നതിനായി ഡിസംബര്‍ 6 മുതല്‍
 8 വരെ തീയതികളിലാണ് ജൂബിലി സമ്മേളനം നടത്തുന്നത്. 

സമ്മേളനത്തോടൊപ്പം സുവിശേഷ  മഹായോഗങ്ങളും ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി തല്‍ക്കട്ടോരാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റായ പാസ്റ്റര്‍ സാമുവേല്‍ എം തോമസ് ഉദ്ഘാടനം ചെയ്യും. ഐ പി സി ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ സാം ജോര്‍ജ്ജ് മുഖ്യാതിഥി ആയിരിക്കും. ഐ പി സി ജനറല്‍ വൈസ് പ്രസിഡന്റായ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് സമ്മേളനത്തില്‍ ദൈവവചനം ശുശ്രൂഷിക്കും. 

കൂടാതെ പാസ്റ്റര്‍മാരായ എം ജെ ഡൊമിനിക്, കെ.പി ജോസ്, ജോണ്‍ തോമസ് എന്നീ ദൈവദാസന്മാരും ദൈവവചനം ശുശ്രൂഷിക്കും. സമ്മേളനത്തില്‍ ഐ പി സിയുടെ പുത്രികാസംഘടനകളായ പി വൈ പി എ, സണ്‍ഡേസ്‌കൂള്‍, സോദരിസമാജം എന്നിവയുടെ പ്രത്യേക മീറ്റിംഗുകള്‍ ഉണ്ടായിരിക്കും. 

ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുശ്രൂഷകരെയും വിശ്വാസികളെയും ആദരിക്കും. ഐ പി സി ഡല്‍ഹി സ്റ്റേറ്റിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ നിന്നായി നിരവധി ദൈവമക്കളും ശുശ്രൂഷകരും സമ്മേളനത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 8 ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തില്‍ പാസ്റ്റര്‍ കെ ജോയി തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 

അനുഗ്രഹീത ഗായകനായ ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തിലുള്ള കൊയര്‍ ഗാനങ്ങളാലപിക്കും. ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുവനീറിന്റെ പ്രകാശനവും നടത്തപ്പെടും. കണ്‍വന്‍ഷന്‍ വേദിക്കരികില്‍ 24 മണിക്കൂറും സജ്ജമായ പ്രാര്‍ത്ഥനാ മുറിയും അന്നേ ദിവസങ്ങളില്‍ ഉണ്ടായിരിക്കും.
 

RELATED STORIES

Top