logo
add image
മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍

മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍

മുംബൈ. ഇന്ത്യയിലെ ടെലികോം കമ്പനികള്‍ മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. വര്‍ധിപ്പിച്ചത് ഏകദേശം 40 ശതമാനത്തോളമാണ്. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികളുടെ നിരക്കുവര്‍ധന ഡിസംബര്‍ 3 ചൊവ്വാഴ്ച നിലവില്‍ വരും. ജിയോയുടെ നിരക്കു വര്‍ധന വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. ഇവയെക്കൂടാതെ ബി എസ് എന്‍ എലും നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 

വിപണിയില്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതോടെ നിരക്കു കുറയ്ക്കാന്‍ നിര്‍ബന്ധിതരായ കമ്പിനികളുടെ പ്രവര്‍ത്തനം നഷ്ടത്തിലേക്ക് വഴുതിയതോടെയാണ് നിരക്കു വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. സൗജന്യമായി കോള്‍ ചെയ്യാനും പരിധിയില്ലാതെ ഡേറ്റ ഉപയോഗിക്കാനും അവസരം നല്‍കി 2016 ല്‍ ജിയോ രംഗത്തു വന്നതോടെയാണ് മറ്റു കമ്പനികളും നിരക്കു കുറച്ചിരുന്നത്.അതേത്തുടര്‍ന്നുണ്ടായ നഷ്ടത്തിന്റെ പിന്നാലെയാണ് ഐഡിയയും വോഡാഫോണും ഒന്നിക്കാന്‍ തീരുമാനിച്ചത്. 

എയര്‍ടെല്ലിന് പ്രീപെയ്ഡ് നിരക്കില്‍ 42 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വോഡഫോണ്‍ ഐഡിയയുടെ നിരക്കുകളില്‍ 20 മുതല്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. മറ്റു കമ്പനികളുടെ നെറ്റ്‌വര്‍ക്കിലേക്ക് മിനിറ്റിന് ആറു പൈസയാണ് ഈടാക്കുക. നിരക്കുകള്‍ വര്‍ധിക്കുന്നതോടെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത് തടയുന്നതിനായി 300 ശതമാനം ആനുകൂല്യങ്ങള്‍ അധികമായി നല്‍കും. 
 

RELATED STORIES

Top