logo
add image
ഒരു രാജ്യം ഒരു കാര്‍ഡ് പദ്ധതിയുടെ ഭാഗമാകാന്‍ കേരളവും ഒരുങ്ങുന്നു

ഒരു രാജ്യം ഒരു കാര്‍ഡ് പദ്ധതിയുടെ ഭാഗമാകാന്‍ കേരളവും ഒരുങ്ങുന്നു

തിരുവനന്തപുരം. ആവശ്യങ്ങള്‍ പലതാണെങ്കിലും ഒറ്റ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനവുമായി കേരളവും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത്തരമൊരു പദ്ധതി തയാറാക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

കാര്‍ഡ് ഉപയോഗിച്ച് യാത്രാടിക്കറ്റുകളും മറ്റു സേവനങ്ങളും ഉപയോഗപ്പെടുത്താം. എടിഎമ്മില്‍ നിന്ന് പണമിടപാട് നടത്തുകയും ഡ്രൈവിംഗ് ലൈസന്‍സായി ഉപയോഗിക്കുകയും ചെയ്യാം. റേഷന്‍ കാര്‍ഡായും ഉപയോഗിക്കാന്‍ സാധിക്കും. എസ് ബി ഐയാണ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തത്. 

ഈ കാര്‍ഡിന്റെ  മുന്‍വശം ഡ്രൈവിംഗ് ലൈസന്‍സിന്റേതു പോലെയും മറുവശം എടിഎം കാര്‍ഡിന്റെ രൂപത്തിലും ആണ്. 2000 രൂപ വരെ കരുതാവുന്ന വാലറ്റ് സൗകര്യവും സര്‍ക്കാര്‍ അംഗീകരിക്കുന്ന സേവനങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്താം. പല കാര്‍ഡുകള്‍ സൂക്ഷിക്കേണ്ടതില്ല എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണം. ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നതിനും സേവനം പ്രയോജനപ്പെടുത്താം.

RELATED STORIES

Top