logo
add image
സാമ്പത്തീക പ്രതിസന്ധി; സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

സാമ്പത്തീക പ്രതിസന്ധി; സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം. സാമ്പത്തീകമായി നിലനില്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാനായി സേവനങ്ങളുടെ നിരക്കു വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കൂടാതെ ഭൂനികുതിയും കെട്ടിടനികുതിയും വര്‍ധിപ്പിക്കുന്നതിനും ആലോചനയുണ്ട്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതു സംബന്ധിച്ച പ്രാഥമീക ചര്‍ച്ചകള്‍ നടത്തിയത്.

ആശുപത്രിയില്‍ ചികില്‍സാ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനും കോളേജിലെ ഫീസുകള്‍ വര്‍ധിപ്പിക്കുന്നതിനും തീരുമാനമുണ്ട്. നിലവില്‍ ട്രഷറികളില്‍ നിയന്ത്രണമുണ്ട്. അത് തുടരും. സാമ്പത്തീക പ്രതിസന്ധി രൂക്ഷമായതിനാല്‍ വരുമാനമെല്ലാം ചേര്‍ത്താണ് ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്നത്. അഞ്ചു ലക്ഷം വരെയുള്ള ബില്ലുകളാണ് ട്രഷറിയില്‍ മാറാന്‍ കഴിയൂ. 

ജി എസ് ടി വരുമാനം കുറയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരം കേരളത്തിന് ലഭ്യമായിട്ടില്ല. പെന്‍ഷന്‍ നല്‍കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 
 

RELATED STORIES

Top