logo
add image
കോതമംഗലം ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കോതമംഗലം ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി. ആരാധനാ സ്വാതന്ത്യത്തിനായി തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഇത് നടപ്പാക്കുന്നതിനായി ജില്ലാകളക്ടറെ നിയോഗിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ യാക്കോബായ വിഭാഗം തടഞ്ഞ നടപടിയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്. 

പള്ളിയില്‍ നിലവില്‍ തമ്പടിച്ചിരിക്കുന്നവരെ ഒഴിപ്പിച്ച് പള്ളി ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രമസമാധാന നില ഉറപ്പാക്കിയതിനു ശേഷം മതപരമായ ചടങ്ങുകള്‍ക്ക് നല്‍കിയാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. നടപടികള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ അറസ്റ്റു ചെയ്തു നീക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും കോടതി വ്യക്തമാക്കി. 

14 കുടുംബങ്ങള്‍ മാത്രമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഇവിടെയുള്ളത്. ഫാ. തോമസ് പോളിനെ 2017ല്‍ റമ്പാനായി നിയമിച്ചെങ്കിലും യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പള്ളിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 
 

RELATED STORIES

Top