logo
add image
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കീറിമുറിക്കണ്ട.. പിന്നെയോ?

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കീറിമുറിക്കണ്ട.. പിന്നെയോ?

ന്യൂഡല്‍ഹി. മൃതദേഹം കീറിമുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ബന്ധുക്കള്‍ക്ക് ഒരുപാട് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇതിനൊരു പരിഹാരം ഒരുങ്ങുന്നു. മൃതദേഹം തുറന്നുള്ള പോസ്റ്റുമോര്‍ട്ടം ഒരു പഴങ്കഥയാകുന്ന സംവിധാനമാണ് ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.  ആറുമാസത്തിനകം ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വിര്‍ച്വല്‍ ഓട്ടോപ്‌സി എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലാണ് ആദ്യമായി പദ്ധതി നടപ്പിലാക്കുക. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പിന്നീട് രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. 

ശരീരം പ്രത്യേകബാഗിലാക്കി സിടി സ്‌കാന്‍ യന്ത്രത്തിലൂടെ കടത്തിവിടുമ്പോള്‍ ആന്തരീകാവയവങ്ങളുടേതടക്കമുള്ള ചിത്രങ്ങള്‍ ലഭ്യമാകും. ഈ ചിത്രങ്ങള്‍ ഫോറന്‍സിക് വിദഗ്ദര്‍ വിലയിരുത്തുകയും മരണകാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും. സാധാരണ പോസ്റ്റ്‌മോര്‍ട്ടത്തിന് രണ്ടരമണിക്കൂര്‍ എടുക്കുമെങ്കിലും വിര്‍ച്വല്‍ ഓട്ടോപ്‌സി പരമാവധി അരമണിക്കൂര്‍ കൊണ്ട് അവസാനിപ്പിക്കും. 

വിര്‍ച്വല്‍ ഓട്ടോപ്‌സി ചെയ്യുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വഴി ഡോക്ടര്‍മാര്‍ക്കും സഹായികള്‍ക്കും പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ സാധിക്കും. കീറിമുറിക്കേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഉറ്റ ബന്ധുക്കള്‍ക്ക് പോസ്റ്റുമോര്‍ട്ടത്തോടുള്ള വിമുഖമായ സമീപനം ഒഴിവാക്കാന്‍ സാധിക്കും. മാത്രമല്ല, കുടുതല്‍ വിദഗ്ദര്‍ക്ക് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്യാം എന്നതാണ് വിര്‍ച്വല്‍ ഓട്ടോപ്‌സിയുടെ പ്രത്യേകത. 
 

RELATED STORIES

Top