logo
add image
ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഇന്നു തുടക്കം

ഐ പി സി ഡല്‍ഹി സ്റ്റേറ്റ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന് ഇന്നു തുടക്കം

ഡല്‍ഹി. ഇരുപത്തഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന മികവുമായി ഐ പി സി ഡല്‍ഹി സ്റ്റേറ്റ് ജൂബിലി സമ്മേളനത്തിന് ഇന്ന് 2019 ഡിസംബര്‍ 6 ന് തുടക്കം.  1993 ലാണ് ഐ പി സി ഡല്‍ഹി സ്റ്റേറ്റ് നിലവില്‍ വന്നത്. പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുവാന്‍ സഹായിച്ച സര്‍വ്വ ശക്തനായ ദൈവത്തിന് നന്ദി കരേറ്റുന്നതിനായി നടത്തപ്പെടുന്ന സമ്മേളനം ഡിസംബര്‍ 8നാണ് അവസാനിക്കുന്നത്. 

സമ്മേളനത്തോടൊപ്പം സുവിശേഷ  മഹായോഗങ്ങളും ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി തല്‍ക്കട്ടോരാ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനം ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റായ പാസ്റ്റര്‍ സാമുവേല്‍ എം തോമസ് ഉദ്ഘാടനം ചെയ്യും. ഐ പി സി ജനറല്‍ സെക്രട്ടറിയായ പാസ്റ്റര്‍ സാം ജോര്‍ജ്ജ് മുഖ്യാതിഥി ആയിരിക്കും. ഐ പി സി ജനറല്‍ വൈസ് പ്രസിഡന്റായ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് സമ്മേളനത്തില്‍ ദൈവവചനം ശുശ്രൂഷിക്കും. 

കൂടാതെ പാസ്റ്റര്‍മാരായ എം ജെ ഡൊമിനിക്, കെ.പി ജോസ്, ജോണ്‍ തോമസ് എന്നീ ദൈവദാസന്മാരും ദൈവവചനം ശുശ്രൂഷിക്കും. സമ്മേളനത്തില്‍ ഐ പി സിയുടെ പുത്രികാസംഘടനകളായ പി വൈ പി എ, സണ്‍ഡേസ്‌കൂള്‍, സോദരിസമാജം എന്നിവയുടെ പ്രത്യേക മീറ്റിംഗുകള്‍ ഉണ്ടായിരിക്കും. 

ഐ പി സി ഡല്‍ഹി സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ശുശ്രൂഷകരെയും വിശ്വാസികളെയും ആദരിക്കും. ഐ പി സി ഡല്‍ഹി സ്റ്റേറ്റിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ നിന്നായി നിരവധി ദൈവമക്കളും ശുശ്രൂഷകരും സമ്മേളനത്തില്‍ പങ്കെടുക്കും. ഡിസംബര്‍ 8 ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തില്‍ പാസ്റ്റര്‍ കെ ജോയി തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 
 

RELATED STORIES

Top