logo
add image
Breaking News
കാര്‍ സര്‍വീസ് ചെയ്യാനെത്തുന്നവര്‍ക്ക് രണ്ടുകിലോ ഉള്ളി സൗജന്യമായി ഓഫര്‍ ചെയ്ത് മലയാളി യുവാക്കള്‍

കാര്‍ സര്‍വീസ് ചെയ്യാനെത്തുന്നവര്‍ക്ക് രണ്ടുകിലോ ഉള്ളി സൗജന്യമായി ഓഫര്‍ ചെയ്ത് മലയാളി യുവാക്കള്‍

ബെംഗളുരു. ഇന്ത്യയില്‍ ഉള്ളിയുടെ വില റോക്കറ്റു പോലെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കാര്‍ സര്‍വീസിനെത്തുന്ന കസ്റ്റമര്‍ക്ക് രണ്ടുകിലോ ഉള്ളി സൗജന്യമായി നല്‍കുന്ന വ്യത്യസ്തമായ ഓഫറുമായി മലയാളികളായ ജിനോയും രെഞ്ചുവും. ബെംഗളുരുവില്‍ ഇരുവരും ചേര്‍ന്നു നടത്തുന്ന സര്‍വീസ് സെന്ററിലാണ് പദ്ധതി. ഉള്ളി വില ഉയരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്ത് ബിസിനസ് രസകരമാക്കാം എന്ന ചിന്തയില്‍ നിന്ന് ഉടലെടുത്ത ആശയമാണിതെന്ന് ഇരുവരും പറയുന്നു.

കാറുമായി ജനറല്‍ സര്‍വീസിലെത്തുന്ന എല്ലാവര്‍ക്കും ഇത്തരമൊരു ഓഫര്‍ ലഭ്യമാണ്. 1400 രുപ മുതലാണ് ജനറല്‍ സര്‍വീസ് ഇവിടെ ആരംഭിക്കുന്നത്. 
 

RELATED STORIES

Top