logo
add image
റിജോഷ് വധം; മുഖ്യപ്രതി വസീമിനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

റിജോഷ് വധം; മുഖ്യപ്രതി വസീമിനെ മുംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

ശാന്തന്‍പാറ. ഫാംഹൗസ് ജീവനക്കാരനായ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ വസീ (32)മിനെ മൂംബൈ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പനവേല്‍ സ്റ്റേഷനില്‍ ഇയാളെ പോലീസ് ചോദ്യം ചെയ്തു. റിജോഷിന്റെ മകളായ രണ്ടുവയസുകാരി ജൊവാനയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം വസീമും ലിജിയും ആത്മഹത്യയ്ക്കു ശ്രമിച്ച പനവേല്‍ സമീര്‍ ഹോട്ടലില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തും. 

വസീമിനൊപ്പം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്ന റിജോഷിന്റെ ഭാര്യ ലിജി ഇപ്പോള്‍  ധന്‍ഷാദ്ബാദ് ജയിലിലാണ് ഉള്ളത്. ലിജിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കാന്‍ ഇടുക്കിയില്‍ നിന്നുള്ള പോലീസ് സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ ഇരുവരെയും കൊലപാതകം നടന്ന ശാന്തമ്പാറയില്‍ ഫാംഹൗസിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന. 
 

RELATED STORIES

Top