logo
add image
ലോകപ്രശസ്ത സുവിശേഷകന്‍  റെയിനാള്‍ഡ് ബോങ്കെ നിത്യതയില്‍

ലോകപ്രശസ്ത സുവിശേഷകന്‍ റെയിനാള്‍ഡ് ബോങ്കെ നിത്യതയില്‍

ലോകപ്രശസ്തനായ സുവിശേഷകന്‍ റെയിനാള്‍ഡ് ബോങ്കെ നിത്യതയില്‍ പ്രവേശിച്ചു. കഴിഞ്ഞ ആറു പതിറ്റാണ്ടായി സുവിശേഷരംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. 19440ല്‍ ജര്‍മ്മനിയില്‍ കോന്നിംങ്‌സ്‌ബെര്‍ഗില്‍ ജനിച്ച ബോങ്കെ ഇംഗ്ലണ്ടിലെ ബൈബിള്‍ കോളേജ് ഓഫ് വെയില്‍സില്‍ ദൈവവചനം അഭ്യസിച്ച ശേഷം ജര്‍മ്മനിയില്‍ പാസ്റ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 

ദൈവം ശക്തമായി ഉപയോഗിച്ച ഒരു മിഷനറിയാണ് റെയിനാള്‍ഡ്  ബോങ്കെ. കറുത്ത വര്‍ഗ്ഗക്കാരോടുണ്ടായിരുന്ന അവജ്ഞയും വേര്‍തിരിവുകളും മാറ്റുന്നതിന് അദ്ദേഹം നിതാന്തപരിശ്രമം നടത്തി. ആഫ്രിക്കയില്‍ നടന്ന മിഷനറി പ്രവര്‍ത്തനങ്ങളുടെ ഫലമായിജനലക്ഷങ്ങള്‍ ക്രിസ്തുവിനെ അറിഞ്ഞു. ഒരു മീറ്റിംഗില്‍ പതിനാറുലക്ഷം ആളുകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. 

ആഫ്രിക്കയില്‍ ഉണ്ടായ ഉണര്‍വിന്റെ ഫലമായി അവിടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുവാനിടയായി, അത്ഭുതങ്ങളും അടയാളങ്ങളും കര്‍ത്താവ് അദ്ദേഹത്തിന്റെ യോഗങ്ങളില്‍ ചെയ്തിരുന്നു. റെയിനാഡ് ബോങ്കെയുടെ ഓരോ മീറ്റിംഗുകളിലും രോഗികളും വികലാംഗരുമായ അനേകര്‍ സൗഖ്യം പ്രാപിച്ചിരുന്നു. ആഫ്രിക്കയില്‍ മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവന്ന ദൈവദാസന്റെ കുടുംബത്തെ ദൈവം ആശ്വസിപ്പിക്കുന്നതിനായി പ്രാര്‍ത്ഥിക്കാം.
 

RELATED STORIES

Top