logo
add image
കോടതി വ്യവഹാരങ്ങള്‍ സാധാരണക്കാരന് കൈയെത്താ ദൂരത്ത് ; രാഷ്ട്രപതി

കോടതി വ്യവഹാരങ്ങള്‍ സാധാരണക്കാരന് കൈയെത്താ ദൂരത്ത് ; രാഷ്ട്രപതി

ജോധ്പൂര്‍. രാജ്യത്ത് കോടതി നടപടികളും കേസ് നടത്തുന്നതിനുള്ള ചെലവുകളും സാധാരണക്കാരായ ആളുകള്‍ക്ക് അപ്രാപ്യമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സാധാരണക്കാര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

നീതിന്യായ നടത്തിപ്പ് ചെലവേറിയ ഒന്നായതിനാല്‍ വ്യത്യസ്തകാരണങ്ങള്‍ സാധാരണക്കാരായ അളുകള്‍ക്ക് അത് ലഭിക്കുന്നതിന് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉള്ള ചെലവുകള്‍ ജനങ്ങള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന നീതി എല്ലാവര്‍ക്കും തുല്യമാണെന്ന് നമ്മള്‍ അംഗീകരിച്ചതാണെങ്കിലും പാവപ്പെട്ട ഒരു വ്യക്തിയ്ക്ക് ഇന്ന് പരാതിയുമായി വരാന്‍ കഴിയുന്ന വിധം കാര്യങ്ങള്‍ സുതാര്യമാക്കണമെന്ന് രാഷ്ട്രപതി കുട്ടിച്ചേര്‍ത്തു.  
 

RELATED STORIES

Top