logo
add image
യു എ ഇയില്‍ വിസ വേണോ? അപേക്ഷിക്കാം സ്മാര്‍ട്ടായി

യു എ ഇയില്‍ വിസ വേണോ? അപേക്ഷിക്കാം സ്മാര്‍ട്ടായി

യു എ ഇ. യു എ ഇയില്‍ താമസിക്കുന്നതിനുള്ള വിസ ലഭിക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. കൂടുതല്‍ സേവനങ്ങളുള്‍പ്പെടുത്തി ദൂബായ് നൗ ആപ്പ് പരിഷ്‌കരിച്ചതിന്റെ ഭാഗമായാണിത്. അപേക്ഷ നല്‍കുന്നതു കൂടാതെ വിസ പുതുക്കുന്നതിനും കാന്‍സല്‍ ചെയ്യുന്നതിനും പുതുക്കുന്നതിനുമെല്ലാം ഇനി മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.

2021ല്‍ ദുബായ് പൂര്‍ണ്ണമായും കടലാസ് രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പരിഷ്‌കാരം. എന്‍ട്രി പെര്‍മിറ്റ് നേടുന്നതിനും ആപ്പിലൂടെ തന്നെ സാധിക്കും. അപേക്ഷ നല്‍കുന്നതിന് 10 മിനിറ്റു മാത്രമാണ് വേണ്ടിവരുന്നത്. 30 മിനിറ്റിനുള്ളില്‍ അര്‍ഹരായവര്‍ക്ക് വിസ ലഭിക്കും. 

പ്രവാസികള്‍ക്ക് സുതാര്യമായതും കുറ്റമറ്റതുമായ സൗകര്യം അതിവേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ ദുബായ് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിസയുടെ സ്റ്റാറ്റസ് അറിയാനുള്ള ഓപ്ഷന്‍ മാത്രമാണ് മുമ്പ് ഉണ്ടായിരുന്നത്. 
 

RELATED STORIES

Top