logo
add image
ആന്റിബയോട്ടിക് വാങ്ങാന്‍ ഡോക്ടറുടെ കുറിപ്പടി വേണമെന്ന്

ആന്റിബയോട്ടിക് വാങ്ങാന്‍ ഡോക്ടറുടെ കുറിപ്പടി വേണമെന്ന്

ന്യൂഡല്‍ഹി. ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഫാര്‍മസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. ഇതിന്റെ വില്‍പ്പനയ്ക്കായി അംഗങ്ങളെ ബോധവല്‍ക്കരിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാര്‍ മരുന്നുകള്‍ നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്നും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ആവശ്യപ്പെടുന്നുണ്ട്.

എച്ച്1 എന്‍1 തുടങ്ങിയ പല രോഗങ്ങളുടെയും ആന്റിബയോട്ടിക്കുകളുടെ വില്‍പ്പനയ്ക്ക് ഡോക്ടറുടെ കുറിപ്പുകള്‍ ഇല്ലാതെയുള്ള വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്ന് തിരിച്ചറിഞ്ഞാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്റെ പുതിയ നിര്‍ദ്ദേശം.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലം മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നതിനാല്‍ അണുബാധയ്‌ക്കെതിരെ ഇവ ഫലപ്രദമാകില്ല. ഇതു കുറയ്ക്കുക എന്നതാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം. 
 

RELATED STORIES

Top