logo
add image
കോപരഹിത മേഖലയാകാനൊരുങ്ങി സി ബി എസ് ഇ സ്‌കൂളുകള്‍

കോപരഹിത മേഖലയാകാനൊരുങ്ങി സി ബി എസ് ഇ സ്‌കൂളുകള്‍

ന്യൂഡല്‍ഹി. ആനന്ദകരമായ പഠനാന്തരീക്ഷം കുട്ടികള്‍ക്ക് ഒരുക്കിക്കൊടുക്കുന്നതിന്റെ ഭാഗമായി സി ബി എസ് ഇ സ്‌കൂളുകള്‍ കോപരഹിതമേഖല ആക്കുന്നു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സ്‌കൂള്‍ മാനേജ്‌മെന്റിനും ലീഡര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മാനസീകവും ശാരീരികവുമായ വികാസത്തിന് അത്യാവശ്യമാണ് കോപരഹിത മനസ്സെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

കുട്ടികള്‍ക്ക് കോപരഹിതരായി ജീവിക്കുന്നതിന് മാതാപിതാക്കളും അധ്യാപകരും മാതൃകയാവണമെന്നും ബോര്‍ഡ് ഓര്‍മ്മിപ്പിക്കുന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പരം പുഞ്ചിരിക്കുക, പരസ്പരം സൗമ്യമായി സംസാരിക്കുക, സെല്‍ഫോണുകള്‍ കഴിവതും ഒഴിവാക്കുക, ശ്വസനവ്യായാമവും ഏകാഗ്രതയും പരിശീലിപ്പിക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. കോപം ഒഴിവാക്കുന്നതു വഴി കുട്ടികള്‍ കൂടുതല്‍ ഉന്മേഷമുള്ളവരാകും എന്നതാണ് കണ്ടെത്തല്‍.
 

RELATED STORIES

Top