logo
add image
മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാകരുത്. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണം. ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍

മതം ഒരിക്കലും പൗരത്വത്തിന്റെ മാനദണ്ഡമാകരുത്. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണം. ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍

തിരുവല്ല. ഇന്ത്യന്‍ ഭരണഘടനയുടെ ജീവനാഡിയായ മതേതരത്വത്തിന് ഹാനികരമാകുന്ന വിധത്തില്‍ പുതുക്കി തയാറാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഐ പി സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഡിസംബര്‍ 30ന് തിരുവല്ലയില്‍ കൂടിയ നേതൃയോഗത്തിലായിരുന്നു ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. ദേശീയ ട്രഷറാര്‍ ഫിന്നി പി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ പ്രമേയം അവതരിപ്പിച്ചു. 

മതം അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമത്തിനു പുറമേ ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും ജനങ്ങളില്‍ ഭീതി പരത്തിയിരിക്കുന്നു. രാജ്യത്തെങ്ങുമുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിരമായി പിന്മാറണമെന്നും പ്രമേയത്തില്‍ ആവശ്യമുന്നയിച്ചു. 

ദേശീയ ഭാരവാഹികളായ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, സജി മത്തായി കാതേട്ട് , സി.പി മോനായി എന്നിവര്‍ പ്രസംഗിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ സഭയും നേതൃത്വവും ജാഗരൂകരായിരിക്കണമെന്നും ഭാരതത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യണമെന്നും അസോസിയേഷന്‍ ഓര്‍മ്മപ്പെടുത്തി. 

പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെ വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. 
 

RELATED STORIES

Top