logo
add image
Breaking News
പരിശുദ്ധാത്മാവിനെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കും: പാസ്റ്റര്‍ കെ എം ജോസഫ്

പരിശുദ്ധാത്മാവിനെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കും: പാസ്റ്റര്‍ കെ എം ജോസഫ്

പിറവം. പുതിയ തലമുറയോട് പരിശുദ്ധാത്മാവിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ സഭകള്‍ നശിക്കുമെന്ന് ഓര്‍മ്മിപ്പിച്ച് പാസ്റ്റര്‍ കെ എം ജോസഫ്. പ്രശസ്ത സുവിശേഷകനും എഴുത്തുകാരനുമായ പാസ്റ്റര്‍ ബാബു ചെറിയാന്റെ പെന്തക്കോസ്ത് 2020 എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഭ ആരംഭിച്ചത് പെന്തക്കോസ്ത് നാളില്‍ ആണെന്നും വിശ്വാസികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത വിഷയമാണ് പരിശുദ്ധാത്മാവ് എന്നും അദ്ദേഹം പ്രസ്താവിച്ചു. പരിശുദ്ധാത്മാവിനെ കുറിച്ച് പഠിക്കുകയും അനുഭവിക്കുകയും വേണം. പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചാലേ സഭയും ദേശവും ഉണരുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാസ്റ്റര്‍ കെ.പി വര്‍ഗീസ് അദ്ധ്യക്ഷനായിരുന്നു. പിന്നീട് പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബൂ കെ ജേക്കബ് മാധ്യമ പ്രവര്‍ത്തകനായ സജി മത്തായി കാതേട്ടിന് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു.

പാസ്റ്റര്‍മാരായ സണ്ണി അലക്‌സാണ്ടര്‍, ജോയ് എ ജേക്കബ്, ടി എന്‍ തമ്പി, ബേബിക്കുട്ടി, സജി പെരുമ്പാവൂര്‍ തുടങ്ങി ഒട്ടേറെ പ്രമുഖന്മാരായ ദൈവദാസന്മാര്‍ ആശംസകള്‍ നേര്‍ന്നു.
 

RELATED STORIES

Top