logo
add image
ശാരോന്‍ ഇവാഞ്ചലിസം ബോര്‍ഡിന്റെ എലിയൂത്തേരിയ പ്രോഗ്രാം വിയ്യൂര്‍ ജയിലില്‍ നടത്തപ്പെട്ടു

ശാരോന്‍ ഇവാഞ്ചലിസം ബോര്‍ഡിന്റെ എലിയൂത്തേരിയ പ്രോഗ്രാം വിയ്യൂര്‍ ജയിലില്‍ നടത്തപ്പെട്ടു

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ യുവജനസംഘടനയായ ഇവാഞ്ചലിസം ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എലിയൂത്തേരിയ പ്രോഗ്രാം നടത്തപ്പെട്ടു. ജയിലിലെ അന്തേവാസികളെ കൈത്തൊഴില്‍ പഠിപ്പിക്കുന്നതിനായും തുണിസഞ്ചി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായും തയ്യല്‍ മിഷ്യനുകള്‍ സംഭാവനയായി നല്‍കി. പാസ്റ്റര്‍മാരായ ബിജു ജോസഫ്, വര്‍ഗീസ് എന്നിവരില്‍ നിന്ന് ജയില്‍ സൂപ്രണ്ടായ ജോണ്‍സണ്‍ ബേബി മിഷനുകള്‍ ഏറ്റുവാങ്ങി. 
   ജനുവരി 11 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ അന്തേവാസികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കി. സമ്മേളനത്തില്‍ പാസ്റ്റര്‍ ജി ജോസ്, പി.യു ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. 
 

RELATED STORIES

Top