logo
add image
പ്ലാസ്റ്റിക് നിരോധനം; ലംഘിച്ചാല്‍ നാളെ മുതല്‍ പിഴ ഈടാക്കും.

പ്ലാസ്റ്റിക് നിരോധനം; ലംഘിച്ചാല്‍ നാളെ മുതല്‍ പിഴ ഈടാക്കും.

തിരുവനന്തപുരം. നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്‍പ്പനയും ഉപയോഗവും ശ്രദ്ധയില്‍പെട്ടാല്‍ നാളെ മുതല്‍ പിഴയൊടുക്കേണ്ടിവരും. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍മാര്‍, സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, തദ്ദേശ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്.

ജനുവരി 1ന് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിരുന്നെങ്കിലും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 15 വരെ കാലാവധി നീട്ടിയിരുന്നു. പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാതാക്കള്‍ക്കും മൊത്ത വിതരണക്കാര്‍ക്കും ചെറുകിട വില്‍പ്പനക്കാര്‍ക്കും 10000 രൂപയാണ് ആദ്യതവണ പിഴയായി നല്‍കേണ്ടിവരുന്നത്. രണ്ടാമതും നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 25000 രൂപ പിഴ ചുമത്തും. കയറ്റുമതിയ്ക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്നവയും കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം ബാധകമല്ല. 

RELATED STORIES

Top