logo
add image
്ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് വൈ പി ഇ ബൈബിള്‍ ക്ലാസ്സിന് ഇന്നു തുടക്കം

്ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് വൈ പി ഇ ബൈബിള്‍ ക്ലാസ്സിന് ഇന്നു തുടക്കം

ബെംഗളുരു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റിന്റെ യുവജനസംഘടനയായ വൈ പി ഇയുടെ നേതൃത്വത്തിലുള്ള ബൈബിള്‍ ക്ലാസ്സ് ഇന്ന് ജനുവരി 17മുതല്‍ 19 ഞായര്‍ വരെ നടത്തപ്പെടും . 
കൊത്തന്നൂര്‍ എബനേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ഉദ്ഘാടനം ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായ പാസ്റ്റര്‍ ഇ ജെ ജോണ്‍സണ്‍ നിര്‍വഹിക്കും. വിവിധ സെഷനുകളില്‍ പാസ്റ്റര്‍മാരായ മത്തായി വര്‍ഗീസ്, ജെയ്‌മോന്‍ ബാബു, ബ്രദര്‍ ജാന്‍സ് പി തോമസ് എന്നിവര്‍ അധ്യക്ഷത വഹിക്കും. 

എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ 6:00 നാണ് ക്ലാസ്സുകള്‍ ആരംഭിക്കുന്നത്. നിത്യത എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി പാസ്റ്റര്‍ ഈപ്പന്‍ ചെറിയാന്‍ ക്ലാസ്സുകള്‍ നയിക്കും. 
 

RELATED STORIES

Top