logo
add image
ചൈനയിലെ അജ്ഞാതവൈറസ്; ചികില്‍സയില്‍ കഴിയുന്നവരില്‍ ഇന്ത്യാക്കാരിയും

ചൈനയിലെ അജ്ഞാതവൈറസ്; ചികില്‍സയില്‍ കഴിയുന്നവരില്‍ ഇന്ത്യാക്കാരിയും

ബെയ്ജിങ്. ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന അജ്ഞാത വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരില്‍ ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ ടീച്ചറും. ഷെന്‍സെന്‍ നഗരത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരി എന്ന അധ്യാപികയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരുടെ ഭര്‍ത്താവ് അന്‍ഷുമാല്‍ ഖോവലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

കടുത്ത ന്യുമോണിയയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് പ്രീതി ഇപ്പോള്‍. രോഗം ഭേദമാകാന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 1700ല്‍ പരം ആളുകളെ ഇതുവരെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍ . അതിനാല്‍ ചൈനയിലെത്തുന്ന വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്‌
 

RELATED STORIES

Top