logo
add image
പോളിയോ നല്‍കാന്‍ വിമുഖത കാണിച്ച് മാതാപിതാക്കള്‍

പോളിയോ നല്‍കാന്‍ വിമുഖത കാണിച്ച് മാതാപിതാക്കള്‍

ആലപ്പുഴ.നിരവധി രക്ഷിതാക്കള്‍ ഇത്തവണ പോളിയോ മരുന്നിനോട് വിമുഖത കാണിച്ച മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുന്നു. 4,90,645 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ കഴിയാതെ പോയത്. പോളിയോ നല്‍കേണ്ട കുട്ടികളില്‍ 20 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മലപ്പുറത്തും കാസര്‍കോഡും പാലക്കാടുമാണ് പോളിയോ തുള്ളിമരുന്നിനോട് മുഖം തിരിച്ചത്. 

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. ഇത്തരത്തില്‍ പോളിയോ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കും. ഇതിനു താത്പര്യം കാണിക്കാത്ത മാതാപിതാക്കളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 

ആജീവനാന്തം കൈകാലുകള്‍ തളര്‍ന്നു പോകുന്ന ഒരു രോഗത്തെ പ്രതിരോധിക്കാനാണ് ഇത്തരമൊരു തുള്ളിമരുന്നു നല്‍കലിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എല്ലാ കുട്ടികള്‍ക്കും മരുന്നു നല്‍കിയാല്‍ മാത്രമാണ് വൈറസ് ഇല്ലാതാക്കുക എന്ന ലക്ഷ്യം സാധ്യമാവുകയുള്ളു. 100 ശതമാനം സുരക്ഷിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് പോളിയോ തുള്ളിമരുന്ന്. 
 

RELATED STORIES

Top