logo
add image
ചൈനയിലെ അജ്ഞാത വൈറസ് ബാധയില്‍ മരണം നാലായി

ചൈനയിലെ അജ്ഞാത വൈറസ് ബാധയില്‍ മരണം നാലായി

ബെയ്ജിംഗ്. ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സാര്‍സ് എന്ന വൈറസിനോട് സാമ്യമുള്ള കൊറോണ വൈറസാണ് പടര്‍ന്നുപിടിക്കുന്നതെന്നും ഇതു മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ളതിനാല്‍ത്തന്നെ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ലോകവ്യാപകമായി പടരാനിടയുള്ള രോഗമാണിതെന്ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇവിടെ രോഗബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വന്ന പതിനഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. 

ചൈനയ്ക്ക് പുറമേ ജപ്പാനിലും തായ്‌ലാന്‍ഡിലും ദക്ഷിണകൊറിയയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വുഹാനില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ സ്‌ക്രീനിംഗിന് വിധേയനാക്കുന്നുണ്ട്. 

RELATED STORIES

Top