logo
add image
വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ജയ്പൂര്‍. ഡിസംബര്‍ 26ന് നടന്ന വലയ സൂര്യഗ്രഹണം മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ നോക്കിയ 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 15 വയസ്സിനും 20 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് കാഴ്ച നഷ്ടപ്പെട്ട് സവായ് മാന്‍സിംഗ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുള്ളത്. 

സോളാര്‍ റെറ്റിനൈറ്റിസ് എന്ന രോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. ഇവരുടെ കണ്ണിലെ റെറ്റിന കോശങ്ങള്‍ സൂര്യരശ്മികളേറ്റ് കരിഞ്ഞുപോയ അവസ്ഥയിലാണ്. ഇവരുടെ കാഴ്ച പൂര്‍ണ്ണമായും വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.ഇത്തരം അവസ്ഥ ഉണ്ടാകുന്നവര്‍ക്ക് ആറാഴ്ചത്തെ ചികില്‍സ കൊണ്ട് ഭാഗീകമായി കാഴ്ച വീണ്ടെടുക്കാനാകും. 

RELATED STORIES

Top