logo
add image
എബൈഡ് വിത് മീ എന്ന ഗാനം തിരിച്ചെടുത്ത് കേന്ദ്രം

എബൈഡ് വിത് മീ എന്ന ഗാനം തിരിച്ചെടുത്ത് കേന്ദ്രം

ന്യൂഡല്‍ഹി. റിപ്പബ്ലിക് പരേഡിന്റെ ഭാഗമായി നടത്തിവരുന്ന ബീറ്റിംഗ് റിട്രീറ്റില്‍ ഉള്‍പ്പെട്ടിരുന്ന ഗാന്ധിജിയുടെ പ്രിയ ഗാനം എബൈഡ് വിത്ത് മീ ഒഴിവാക്കാനുള്ള തീരുമാനം തിരുത്തി കേന്ദ്രം. 1950 മുതല്‍ ആലപിച്ചു വന്നിരുന്ന ഈ ഗാനം ഒഴിവാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് പലഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ശക്തമായിരുന്നു. 

എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര പ്രതിരോധ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിലാണ് ഈ ഗാനവും ട്രൂപ്പിന്റെ ഭാഗമായി ഉണ്ടാകും എന്ന് അറിയിച്ചിരിക്കുന്നത്. എല്ലാ വര്‍ഷങ്ങളിലും ജനുവരി 29ന് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അവസാന  പരിപാടികളിലൊന്നാണ് ബീറ്റിംഗ് റിട്രീറ്റ്. 
 

RELATED STORIES

Top