logo
add image
എക്‌സല്‍ മിനിസ്ട്രീസ് മിഷന്‍ ബോര്‍ഡ് നിലവില്‍ വന്നു

എക്‌സല്‍ മിനിസ്ട്രീസ് മിഷന്‍ ബോര്‍ഡ് നിലവില്‍ വന്നു

തിരുവല്ല. കുട്ടികളുടെ ഇടയില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്ന എക്‌സല്‍ മിനിസ്ട്രിയുടെ മിഷന്‍ ബോര്‍ഡ് നിലവില്‍ വന്നു. പല രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒന്നാണ് എക്‌സല്‍ മിനിസ്ട്രി. അതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ ബോര്‍ഡ് രൂപീകരിച്ചത്. 

രക്ഷാധികാരിയായി റവ. തമ്പി മാത്യു (യു എസ് എ), ചെയര്‍മാനായി പാസ്റ്റര്‍ ഷിനു തോമസ് (കാനഡ), ഡയറക്ടറായി ബ്രദര്‍ ജോര്‍ജ്ജ് ടി. വര്‍ഗീസ് (കാനഡ), സെക്രട്ടറിയായി ബ്രദര്‍ ഫിന്നി വര്‍ഗീസ് (സൗദി), ട്രഷറാറായി ബ്രദര്‍ ഷിനു തോമസ് (യു എസ് എ) എന്നിവരാണ് ചുമതലയേറ്റത്. കൂടാതെ ബോര്‍ഡ് അംഗങ്ങളായി ബിനു സാമുവേല്‍ (കാനഡ), റിനോ എം ജോണ്‍ (മുംബൈ) എന്നീ സഹോദരന്മാരും തെരഞ്ഞെടുക്കപ്പെട്ടു. 

എക്‌സലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുക, വിവിധഭാഷകളില്‍ പുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുക, വി ബി എസ്സുകള്‍, മിനി കണ്‍വന്‍ഷനുകള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്. 

RELATED STORIES

Top